പ്രധാനസ്ഥലങ്ങള്‍
കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രം
കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഭദ്രകാളി ക്ഷേത്രമാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം. ഉത്തര മലബാറിലെ ചരിത്രപരമായും ആചാരപരമായും ഏറ്റവും പ്രാധാന്യമുള്ള ശാക്തേയ കാവുകളിലൊന്നാണിത്. കേരളത്തിന്റ പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റിന്റെ രക്ഷാധികാരിയും മാതാവുമായി ഈ ഭഗവതിയെ സങ്കൽപ്പിക്കുന്നു. നിലവിൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.